Mohanlal’s Drishyam-2 leaked, film on Telegram soon after release

0 Просмотры
Издатель
ഒടിടി റിലീസിന് പിന്നാലെ മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ചോര്‍ന്നു. റിലീസ് ചെയ്ത് രണ്ട് മണിക്കൂറിനു ശേഷം ചിത്രം ടെലിഗ്രാമിലെത്തി. ഇന്നലെ രാത്രിയാണ് ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. നിരവധി ആളുകള്‍ ചിത്രം ടെലിഗ്രാമിലൂടെ കണ്ടെന്നും വിവരം. ആമസോണ്‍ പ്രൈം ചോര്‍ച്ചയ്ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കും.
മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ആദ്യത്തതിനേക്കാള്‍ മികച്ചതാണെന്ന് അഭിപ്രായം വരെയുണ്ട്.നിര്‍മാതാക്കളുടെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.2011 ല്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2. വ്യാജ പതിപ്പിറങ്ങിയത് ദൗര്‍ഭാഗ്യകരം ആണെന്നും ആമസോണ്‍ തന്നെ അത് തടയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും, പ്രേക്ഷകരുടെ പ്രതികരണം ഞെട്ടിച്ചെന്നും സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. നിലവിലെ സാഹചര്യം മൂലമാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുമോയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
Категория
Боевики онлайн
Комментариев нет.
Яндекс.Метрика